തിരക്ക്

കലണ്ടർക്കള്ളികളിലെ
ചുവപ്പുകളിലേക്ക്
മനസ്സ്
ചിലപ്പോൾ
പുഞ്ചിരിച്ചു നിൽക്കാറുണ്ട്


വരാനിരിക്കുന്ന
തുടർക്കറുപ്പുകളിൽ
തട്ടിപ്പിടയാതെ
തിരക്കുകളിലേക്ക്
സൌമ്യമായൊന്നുണരാൻ
സ്വപ്നവിശ്രമം
വിരിയാറുണ്ട്


അപ്പോഴായിരിക്കും
ബാക്കി വച്ച
പണിത്തിരക്കുകൾ
കറുത്ത് വന്ന്
പിന്നിൽ നിന്ന്
ചൊറിയുക


മുഴുവിരിവില്ലാതെ തന്നെ
വാടിപ്പോകും പുഞ്ചിരികൾ


Comments

  1. കലണ്ടരിലെചുവപ്പക്കത്തിനോടെന്തിഷ്ടമാണെന്നോ.

    ReplyDelete

Post a Comment