നായ്ക്കളുടെ കോടതിയിലെ
സാധാരണ വിചാരണ
*********************************************
കെട്ടിവരിഞ്ഞ്
കല്ലെറിയുക
നാവിറങ്ങട്ടെ
വ്രണവേദനയുടെ
ഞരക്കങ്ങളിൽ
പേയെടുക്കട്ടെ

എങ്ങനെയെന്നോ
എന്തിനെന്നോ
ഇല്ലാത്തൊരു
പിടിപ്പുകെട്ട വേള

യജമാനന്
അവൻ
വാലാട്ടിയില്ല
കാൽ നക്കിയില്ല
മെയ്യുരുമ്മിയില്ല
സ്നേഹം മുരണ്ടില്ല
പകരം
ഈർഷ്യ തുപ്പിക്കുരച്ചു

യജമാനന്റെ
സ്വന്തമെന്നവരെ
ചുവന്നുയർന്ന കോപം
കുരച്ച് ആട്ടിയെന്നും
ദന്തമുനയിൽ നോവിച്ചെന്നും
പാൽ നീട്ടിയ കൈ
വിഷമെന്ന് കടിച്ച്
ശഠിച്ചെന്നും
യജമാനവൈരിക്ക് നേരെ
യാചനയുടെ
മിഴി തുളുമ്പിച്ചെന്നും
പേ കൊണ്ടവനെന്ന
വലിയ കുറ്റം

വിധിക്കയർ
കുരുക്ക്  മുറുക്കുന്നുComments

Post a Comment