കടലിലേക്ക് നടന്ന് പോയവർ
****************************
സ്വകാര്യം പറഞ്ഞ്
തിരകൾ
കാൽ‌പ്പാടുകളെ
തട്ടിയെടുത്തപ്പോൾ
തരിശിൻ പരപ്പിൽ
ബാക്കിയിട്ടിരുന്ന
ചൂളം വിളികൾ
വീണ്ടുമൊരു സായന്തനം
ചുവന്നെന്നറിയിച്ചതും
നിലാച്ചന്ദ്രൻ കണ്ണും ചിമ്മി
പമ്മി വന്ന്
കടൽ‌പ്പെണ്ണിനെയുറക്കി
വെളുക്കെ ചിരിച്ചപ്പോൾ
കടലാഴങ്ങളിൽ
ഒരു പ്രണയശീലിന്റെയീരടികൾ
ചുംബനക്കൊളുത്തിട്ട്
അടക്കം പറയുന്നുണ്ടായിരുന്നു.Comments

  1. അതങ്ങനെതന്നെ നടക്കട്ടെ.

    ReplyDelete

Post a Comment