BIODATA

ഞാ ഗീത മുന്നൂര്‍ക്കോട് . ജനനം 1959 നവംബ ഒന്നിന് മുംബെയിൽ. സ്ക്കൂൾ വിദ്യാഭ്യാസം ഭാഗികമായി മുംബെയിലും കേരളത്തിലുമായി നടന്നു. ഒറ്റപ്പാലം എ എസ് എസ് കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം നേടി. 1980 ജൂലൈയിൽ കേന്ദ്രീയവിദ്യാലയത്തിൽ (നാസിക്ക്) ഗണിതശാസ്ത്ര അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് ഓജ്ജർ(നാസിക്ക്), പള്ളിപ്പുറം(തിരുവനതപുരം), ഒറ്റപ്പാലം, ഹേമാംബിക നഗർ(പാലക്കാട്) എന്നിവിടങ്ങളിലെ കെ വി കളിൽ 36 വർഷങ്ങളുടെ സേവനത്തിനു ശേഷം 2016 സെപ്തംബർ 30 നു ഒറ്റപ്പാലം കെ വി യിൽ നിന്ന് അധ്യാപനജീവിതത്തോട് വിട വാങ്ങി.

ഭര്‍ത്താവ് : എം രവീന്ദ്ര (ഇന്ത്യ എയ ഫോര്‍സി നിന്നും വിരമിച്ചു.)

മക്കള്‍: 1) കമാണ്ടര്‍ ആശിഷ് (ഇന്ത്യ നേവി)

2) ആദര്‍ശ് ( ഐ ഐ ടി ചെന്നൈയിൽ ഗവേഷണം ചെയ്യുന്നു)

 മലയാളത്തി  ഞാ എഴുതിത്തുടങ്ങിയത് 1975 ലാണെന്നാണ് ഓർമ്മ.  ആദ്യം പ്രസിദ്ധീകരിച്ചു വന്ന രചന ’കടയ്ക്ക’ എന്ന മിനിക്കഥയാണ്, മാതൃഭൂമി ബാലപംക്തിയി.. ആ ലക്കം ആഴ്ചപ്പതിപ്പിനോടൊപ്പം ഒരു കാർഡും കിട്ടി, കുട്ടേട്ടന്റെ (കുഞ്ഞുണ്ണിമാഷ്‌):  ഗീതേ, കുട്ടിയ്ക്കിപ്പൊഴേ നായരെ കൂടെ കൂട്ടാറായില്ല. അതുകൊണ്ട് പേരിലെ (ഗീത നായ) നായരെ വെട്ടി സ്വന്തം ഗ്രാമത്തെ ചേർത്തു വയ്ക്കൂ എന്ന് ...               അന്നു മുത ഗീത മുന്നൂർക്കോട് എന്ന പെരില്‍ എഴുത്തു തുടങ്ങിയപ്പോ സ്വപ്നം പോലും കാണാ ധൈര്യപ്പെട്ടിരുന്നില്ല, ഈ പേരി ഒരു പുസ്തകം അച്ചടിച്ചിറങ്ങുമെന്ന്. എന്നാ ഇന്നേക്ക് ആറു പുസ്തകങ്ങളുടെ രചയിതാവായി എന്നത് ഒരു വിസ്മയം പോലെ ..!

1975- 1980 കോളേജ് കാലം എന്റെ വായനയുടേയും എഴുത്തിന്റെയും പച്ചവരഞ്ഞ കാലം. ഒരുപാട് കവിതക പരമ്പരാഗത ശൈലിയി അക്കാലത്തെഴുതുകയും ആനുകാലികങ്ങളി വെളിച്ചം കാണുകയും അവ കുറെ സമ്മാനങ്ങ നേടിത്തരികയും ഉണ്ടായി. എന്നാ  1980 മഹാരാഷ്ടയിലെ നാസിക്കി ജോലിയി പ്രവേശിച്ചതിനു ശേഷം അതു മുടങ്ങി, തിരിച്ച് 1995 ഒറ്റപ്പാലത്തെത്തും വരെ കാര്യമായൊന്നും മലയാളത്തി എഴുതിയില്ല.

വിണ്ടും മലയാളത്തി എഴുതിത്തുടങ്ങിയത് ഒറ്റപ്പാലത്ത് വന്നതിനു ശേഷം. ആനുകാലികങ്ങളി ഒട്ടേറെ കഥകളും കവിതകളും പ്രസിദ്ധികരിച്ചു വന്നിട്ടുണ്ട്. ആകാശവാണിയി കവിതക അവതരിപ്പിച്ചിട്ടുണ്ട്. സാഹിത്യകൂട്ടായ്മക സംഘടിപ്പിച്ച പല മത്സരങ്ങളിലും പുരസ്കാരങ്ങ നേടിയിട്ടുണ്ട്. ‘നിള’ കവിത പുരസ്കാരം, ‘സംഗമഭുമി’ പുരസ്കാരം, ‘എന്റെ തൂലിക’ പുരസ്കാരം, ‘കാവ്യസ്വരം’ കവിതാ പുരസ്കാരം  തുടങ്ങിയവ ഇതി പെടുന്നു.

·         ആദ്യ പുസ്തകം ’ജ്വാല’ പ്രസിദ്ധീകരിച്ചത് 2009 ഏപ്രി മാസത്തിൽ. (അവതാരിക: മഹാകവി അക്കിത്തം. ആസ്വാദനം: ശ്രീ വൈശാഖ)

·         2015 പ്രസിദ്ധീകരിച്ച ''പിരാന്ത് തുണ്ടുകളുടെ കൊളാഷ്''(പ്രാസാ: തത്വമസി പുസ്തകശാല) 

          അവതാരിക:  ശ്രീ കുരീപ്പുഴ ശ്രീകുമാ

          ആസ്വാദനം : സരിത മോഹ വര്‍മ്മ , ഡോണ മയൂര

·         2015 പ്രസിദ്ധീകരിച്ച  ‘ശരികളുടെ കൂടോത്രം’ അവതാരിക: രാജ കൈലാസ്

·         2015 പ്രസിദ്ധീകരിച്ച  THE REFLECTION (Publisher: AUTHORSPRESS, NEW DELHI) is a collection of 60 poems. Asst Prof. Vijay Nair has written the prologue.

·         2017 ഒക്ടോബറി ഇറങ്ങിയ അഞ്ചാമത്തെ പുസ്തകം ‘എന്നെയാരും തീണ്ടിയില്ല’ (സുര്യ പബ്ലിഷിംഗ് ഹൌസ്) – 65 കവിതകളുടെ സമാഹാരം. അവതാരിക :ശ്രീ എം കെ ഹരികുമാർ(നിരൂപക)

·         2017 ഒക്ടോബറി ഇറങ്ങിയ ആറാമത്തെ പുസ്തകം:

          ചോട്ടേം പുള്ളും ( പ്രാസാ: AUTHORSPRESS, NEW DELHI)

          ആസ്വാദന കുറിപ്പുക എഴുതിയത് : ശ്രീ സുജനിക രാമനുണ്ണി, ശ്രീകുമാ    കരിയാട്, ഗീത സുര്യ , ഷിബ ദില്ഷാദ്.

·         എം കെ ഹരികുമാറിന്റെ നോവ ‘വാ ഗോഗിന്’ ഇഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് TRIBUTES TO VANGOGH’ പ്രസിദ്ധീകാരണത്തിന് ഒരുങ്ങിക്കഴിഞ്ഞു. 

                                                ***************

Comments

Popular posts from this blog