ചിരിപ്പൂട്ട്

                    കുടിയേറിയ നൊവുകളെ
പടിയിറക്കാതിരിക്കാൻ വേണ്ടി മാത്രം
ചുണ്ടുകൾക്ക് മേൽ
ഒരു കനത്ത
പുഞ്ചിരിത്താഴിട്ടു
മനസ്സില്‍  നിന്നിറങ്ങിയാൽ
മലിനപ്പെടുത്തിയേക്കാം
ചുറ്റുവട്ടമെന്നതിനാൽ
നിനവുകളേ, നിങ്ങൾക്കെന്റെ
സ്വന്തം തലോടലുകൾ മതിയാകും.

ഇനിയും മതിൽച്ചാടി
കനവുകളുടെ മുറിയാത്ത
ഏറുകൾ
കയറിവരട്ടെ
എന്റെ
ഹൃദയവിസ്താരങ്ങളിൽ
തണൽ വിരികളുണ്ട്
ഇല്ല , പടിയിറക്കില്ലൊരിക്കലും
എന്റെ ചിരിപ്പൂട്ട് എന്നും
നിനവുകളെ ഒളിപ്പിക്കും.
ജയപരാജയങ്ങൾക്കിടയിൽ
ഒരു
പെരും വെള്ളച്ചാട്ടമായി
നിനക്ക് മേൽ വീണ്
തട്ടിയൊഴുക്കണമെന്നായിരുന്നു
ഒരു പിൻ വലിവിൽപ്പെട്ട്
അത് നിന്റെ കാൽക്കീഴിൽ
കയർത്ത് നിന്ന ഒഴുക്കായപ്പോൾ

കൂട്ടത്തിലള്ളിയെടുത്തെന്നെയും
ഒഴുക്കുന്നതറിയുന്നു ഞാൻ….

Comments