നീ മെല്ലെ മെല്ലെ  മരിക്കാന്‍ തുടങ്ങുകയാണ് / പാബ്ലോ നെരൂദ

വിവ: ഗീത മുന്നൂര്‍ക്കോട്

-----------------------------------------------------------------------------

 

എങ്ങോട്ടും യാത്ര പോകാതെ

ഒന്നുമേ വായിക്കാതെ

ജീവിതസ്വനങ്ങള്‍ക്ക് കാതോര്‍ക്കാത്ത നേരങ്ങളില്‍

സ്വയം അഗീകരികരിക്കാത്തതിനാല്‍

നീ മെല്ലെ മെല്ലെ  മരിക്കാന്‍ തുടങ്ങുകയാണ്

 

സ്വാഭിമാനം കൊലപ്പെടുത്തി

പരസഹായം നിഷേധിക്കുമ്പോള്‍

നീ മെല്ലെ മെല്ലെ  മരിക്കാന്‍ തുടങ്ങുകയാണ്

 

പതിവുചിട്ടകള്‍ക്കടിമപ്പെട്ട്

നിത്യവുമൊരേ വഴികള്‍ നടന്ന്‍

പതിവുചര്യകളില്‍ നിന്നും മാറാതെ

വൈവിധ്യമുള്ള വര്‍ണ്ണങ്ങള്‍ ധരിക്കാതെ

അപരിചിതരോട്

ഒന്നുമേയുരിയാടാതെ

നീ മെല്ലെ മെല്ലെ  മരിക്കാന്‍ തുടങ്ങുകയാണ്

 

മിഴികളില്‍ തരളദ്യുതിയുണര്‍ത്തി

ദ്രുതഹൃദയത്തുടിപ്പുകളാകുന്ന

അഭിനിവേശങ്ങളെയും

അവയില്‍നിന്നുമുള്ള തീവ്രവികാരങ്ങളെയും 

അവഗണിക്കും വേള

നീ മെല്ലെ മെല്ലെ  മരിക്കാന്‍ തുടങ്ങുകയാണ്

 

അതൃപ്തമായ കര്‍മമേഖലയില നിന്ന്

അസംതൃപ്തമായ പ്രണയത്തില്‍ നിന്ന്‍

ജീവിതത്തെ സ്ഥിതിഭേദം ചെയ്യാതിരിക്കുമ്പോള്‍

അനിശ്ചിതമായതിന്റെ സുരക്ഷക്ക്

ഒരു സാഹസത്തിനും മുതിരാതെ

സ്വപ്നങ്ങള്‍ക്കാവിഷ്കാരം തേടാതെ

ജീവിതത്തിലോരിക്കല്‍പ്പോലും

സൂക്ഷ്മമായ ഉപദേശങ്ങള്‍ക്ക് പിറകെ

സ്വമേധയാ ചുവടുകളെടുക്കാതിരിക്കെ

നീ മെല്ലെ മെല്ലെ  മരിക്കാന്‍ തുടങ്ങുകയാണ് 

Comments

Popular posts from this blog