നമ്മള്‍ സ്വതന്ത്രര്‍ !
--- ഗീത മുന്നൂറ്ക്കോട് ---

എന്തിനും
ഏതിനും…
സദാസമയവും..!!!

പുകയുന്ന
ശ്വാസവായുവിലേക്ക്
സ്വച്ഛന്ദം
പറക്കാം……..


ഭീകരലഹരിയിലുലഞ്ഞ്
ദുരൂഹതയില്‍
വാരിക്കോരി
വികാരത്തിരുമുടി -
യൊതുക്കാം……….

നീലിക്കുന്ന
രുചിയാഴങ്ങളിലേക്ക്
തുഴയണം…….
ഇനി ഊളിയിടാം
അനന്തമടുത്തറിയാം ……

രക്തപ്പൂക്കളിറുത്ത്
മണം കളഞ്ഞ്
നടവഴികളില്‍
വിതറുകയും……
നീതിക്കുപ്പായത്തിന്റെ
കാഴ്ച്ചക്കറുപ്പില്‍
കോലങ്ങള്‍
വേഷമിട്ടാടുകയുമാകാം……..

കലര്‍പ്പിന്റെ
കനങ്ങള്‍ക്ക് മേല്‍
പൊങ്ങി നിന്ന്
അടയിരിക്കണം
എന്നിട്ട്
എല്ലൊട്ടി
മെയ്യൊട്ടി
കെട്ടുകൊണ്ട്
പുലരാം………….

എല്ലാം തികഞ്ഞ്
ഇല്ലായ്മയില്‍
നമ്മള്‍…….!!!!

Comments