ഗാന്ധിജയന്തി

ഗാന്ധിജയന്തി
--- ഗീത മുന്നൂറ്ക്കോട് ---വി ഐ പി സ്റ്റാറ്റസ്സില്‍

ലഹരി വിരുന്നും കഴിഞ്ഞ്
അര്‍ദ്ധനഗ്നപിതാവിന്റെ
ഛായാപടത്തില്‍
പൂമാല ചൂടിച്ച്
ഉച്ഛഭാഷിണിയിലൂടൊഴുകി
ആള്‍ ഫെയ്ത്ത് പ്രേയറുകള്‍………

പിന്നാമ്പുറങ്ങളില്‍
കാഷായവും രുദ്രാക്ഷവും 
മുഷ്ടിയെറിഞ്ഞു
’ജയ് ബജ്റംഗബലീ ജയ്’

ഗാന്ധിജയന്തി
--- ഗീത മുന്നൂറ്ക്കോട് ---

വി ഐ പി സ്റ്റാറ്റസ്സില്‍
ലഹരി വിരുന്നും കഴിഞ്ഞ്
അര്‍ദ്ധനഗ്നപിതാവിന്റെ
ഛായാപടത്തില്‍
പൂമാല ചൂടിച്ച്
ഉച്ഛഭാഷിണിയിലൂടൊഴുകി
ആള്‍ ഫെയ്ത്ത് പ്രേയറുകള്‍………

പിന്നാമ്പുറങ്ങളില്‍
കാഷായവും രുദ്രാക്ഷവും 
മുഷ്ടിയെറിഞ്ഞു
’ജയ് ബജ്റംഗബലീ ജയ്’

അയലത്ത് ജിഹാദ് മാര്‍ച്ച് 
സൗഹാര്‍ദ്ദത്തിന്റെ 
തിരിവെട്ടങ്ങള്‍!!!!
കുരിശുക‍ള്‍……..
രാഷ്ട്രപിതാവിന് 
ആത്മസായൂജ്യം!
നന്ന്— എന്തൊരു സുകൃതം,
മതസൗഹാര്‍ദ്ദം!

പെട്ടെന്ന്
നാല്‍ക്കവലകള്‍ കൂട്ടിമുട്ടിയത്രേ…
രഹസ്യം പറഞ്ഞത്രേ…..
തെറിപൂരം….
വരികള്‍ തെറ്റിച്ച്
കത്തി….കഠാര….കൊടുവാള്‍……..
വായ്ക്കുരവ…..!!!!
പച്ച……..വെള്ള….….കാവി……….
എല്ലാം ചേര്‍ന്ന് 
കവലകളില്‍ ചുവപ്പെഴുതി……..!

വടിയും കുത്തി 
കല്ലായി നില്‍ക്കുന്ന 
അവശനായ പിതാവ്
ശ്വാസമടക്കി……….
പാഞ്ഞടുക്കുന്നു
മതസ്നേഹികളുടെ കല്ലേറുകള്‍…

ജയന്തി കെങ്കേമം…!!!!!!!!!

Comments