ജീവിതപ്പിശുക്ക്
-- ഗീത മുന്നൂര്ക്കോട് –  

ഉപ്പു തൊട്ടുനുണഞ്ഞാണ്
വിശപ്പിന് ഉരുളയെണ്ണിയത് -

വെള്ളമിറ്റിച്ചാണിറക്കിയത്
ദാഹത്തെ കുളിര്‍പ്പിച്ചത് -

ദൂരങ്ങളളന്ന് നടന്ന്
സ്വന്തം വെളിച്ചത്തെ
നിഴലുകളിലൊതുക്കി  
നഗ്നജീവിതത്തിന്റെ
കല്‍ത്തറയിലുറങ്ങിയത്
ആ‍ര്‍ക്കുവേണ്ടിയായിരുന്നു?

അന്ത്യമൊഴിക്കുള്ള
പ്രതിമൊഴിയേല്‍ക്കാന്‍
ആരുമില്ലാതെ
വീണില്ലൊരു
മിഴിത്തുള്ളി .

Comments

Popular posts from this blog