ആക്രിക്കട.
-      ഗീത മുന്നൂർക്കോട് –

ഈയ്യിടെയായി
ആക്രിക്കാരൻ
ഇതു വഴി
വരുന്നേയില്ലല്ലോ

തുള വീണ
ഹൃദയച്ചെമ്പു താങ്ങി
വക്കു പൊട്ടിയ
മനച്ചട്ടിയെ
മാറോടു ചേർത്ത്
തുരുമ്പിച്ചു കോടിയ
തലയടപ്പും വച്ച്
ചവറ്റു കൊട്ടയിൽ നിന്ന്
ഞൊണ്ടിക്കയറി
മഴയോട്ടങ്ങളുടെ
പെരുവഴി നീന്തിയങ്ങ്
ആക്രിക്കടയിലെത്തുമ്പോൾ
എനിക്കവനൊരു തുട്ടു
വിലയിടുമോഎന്തോ

Comments

  1. ആക്രിക്കാരനെ അത്രയ്ക്കങ്ങ് വിശ്വസിക്കേണ്ടാ.
    ചിലപ്പോ പ്രതീക്ഷിയ്ക്കാത്ത വില പറഞ്ഞെന്നും വരും

    ReplyDelete
  2. എനിക്കവനൊരു തുട്ടു
    വിലയിടുമോ…എന്തോ…

    ReplyDelete

Post a Comment