ബോസ്സ്
***** ഗീത മുന്നൂർക്കോട് *****

നിതാദിനം
ആഘോഷം സാത്ഥകമാക്കണം

സ്വതവേയുള്ള മിനുക്ക മുഖമൊന്ന്
പിന്നേം മിനുങ്ങിയാലും നല്ലതെന്നൊരു
വിടർന്ന ചിരി
സ്പ്രിങ് വാതിൽ തള്ളിയകത്തേക്ക്

ഗൌരവം പെൺപണിയാളത്തിമാർക്ക് മുമ്പിൽ
ചോർത്തിക്കളഞ്ഞങ്ങനെ
ഗുഡ് മോർണിങ്.
ഉം വേണ്ട വേണ്ട. ഇരുന്നോളൂന്നൊക്കെ
ചാഞ്ഞും ചെരിഞ്ഞും
വനിതാ ഡസ്ക്കുകളൊക്കെ
കേറിയിറങ്ങി
ഹായ്
എന്തൊരു ചന്തമുള്ള ചിരിപ്പൂക്കളാ വിരിയുന്നേന്ന്
മനസ്സും മിടിച്ച്
ക്യാബിനിലോട്ട് പോയത്
വെറും ബോസ്സല്ല
വനിതാതൊഴിലാളിസംരക്ഷകൻ

ഇനി ചില പെർസണൽ പ്രയോറിറ്റി
ആശംസകൾ വേണമെന്ന് ഒരു തുടിപ്പ്
എവിടെ
ആരിലെങ്ങനെ
പ്രായക്രമത്തിലോ
നിറഭേദങ്ങളിലോ
സൌന്ദര്യമാനങ്ങളിലോ എന്ന്
സംശയം വന്നതേയില്ല

തുടക്കം കേമപ്പെട്ട്
സൌമ്യ- സുശീല- സുഗന്ധി……
സുമഗല പിന്നെ മതീന്നൊക്കെ
മണിമണിയായി കിണുങ്ങിക്കുണുങ്ങി
കൊഴിഞ്ഞ് പൊഴിഞ്ഞ്
ആ സുഖത്തിൽ മുങ്ങിമറിഞ്ഞങ്ങനെ
കൂടെച്ചിരിച്ചും വീണ്ടും ചിരിപ്പിച്ചും.

അപ്പോൾ ……..
ജരവീണ
മുടി വെളുത്ത ഒരു
വനിതാഹരജി മെല്ലെ കൊട്ടുന്നു വാതിൽ
സ്വർഗ്ഗത്തിലേക്ക് കാടേറിയ കട്ടുറുമ്പ്

റിട്ടയർമെന്റ്  പേപ്പേർസ്
പയ്യെപ്പയ്യെ മുരടനക്കി
വടിയും കുത്തി
മേശമേലങ്ങ് വലിഞ്ഞ് കേറി….

ചാടി വീണ കുഴപ്പക്കടലാസ്സൊന്ന്
ചുരുട്ടിമടക്കി
ഒറ്റയേറ്
-    ഔട്ട് ഔട്ട് ഔട്ട് ജസ്റ്റ് ഗെറ്റ് ഔട്ട്……

വനിതാവയോജക ചുമച്ച് നിൽക്കുന്നു
പുറത്ത് വിരമിക്കാൻ കാത്ത്Comments

  1. അതെ, നാം സാധാരണ കണ്ടുവരാറുള്ള പ്രയോറിറ്റികള്‍

    ReplyDelete

Post a Comment