ശൂന്യത
*******

വെറും പൂജ്യമാണത്
വിലയില്ലാത്ത
അന്ധമായ ആഴങ്ങൾ മാത്രമുള്ളത്
നിർവ്വികാര മുഖമാണത്

വിശപ്പു വിളിക്കുന്ന
വായ്ക്കീറലുകളില്ല
സ്നേഹമൊഴുക്കുന്ന
കൺ തിളക്കങ്ങളില്ല
ഗന്ധമാപിനീരന്ധ്രങ്ങളില്ല
ശബ്ദത്തുടിപ്പോ
വെളിച്ചക്കതിരോ ഇല്ല
അന്തിച്ച് നിൽക്കുന്ന
വിശിഷ്ടക്ഷണങ്ങൾ പോലെ
പുരികച്ചുളിവുകൾ
ചോദ്യമിടാത്ത
ആ നിസ്സംഗത

എല്ലാവർക്കും
എപ്പോഴെങ്കിലും
സംഭവിക്കാവുന്നതേയുള്ളൂ
ഒരു ചെങ്കുത്ത് ചാട്ടത്തിലായേക്കാം
ഒരു കുതിപ്പിനോ
അടിയളന്ന കയറ്റത്തിനോ
പരിമിതി പോലും വരക്കാതെ
Comments

Post a Comment

Popular posts from this blog