ഭൂമി വിറക്കുമ്പോൾ

സഹനത്തിന്റെ കാരിരുമ്പ്
എന്റെയുള്ളകത്തിൽ
തിളകൊള്ളുന്നെന്ന്
അറിയില്ലെന്നാണ് നാട്യം

എന്റെ പച്ചക്കുളിരാട
നിങ്ങൾ
വലിച്ചുരിയുമ്പോൾ
ഞാൻ വിവസ്ത്രയാകുമ്പോൾ
എന്റെ
നഗ്നതയിലേക്കാണിറക്കുന്നത്
നിങ്ങൾ
നഖമുനകളും
ദംഷ്ട്രക്കൊളുത്തുകളും


ഇടക്കൊന്ന് ഞാൻ
ഭയന്ന് പിടഞ്ഞെങ്കിൽ
ഇടഞ്ഞെങ്കിൽ
കോപിച്ച് വിറച്ചെങ്കിൽ
സമനിലയെന്റെ
തെറ്റിയെങ്കിൽ
എന്റെ ഉലച്ചിലുകളിൽ
മാറിലെന്റെ
ആഴ്ത്തിയുയർത്തിയ
സൌധസ്വപ്നങ്ങൾ
നിങ്ങൾക്ക് മേൽ
ഇടിഞ്ഞുടഞ്ഞെങ്കിൽ

പറയൂ

പിഴച്ചതാർക്കാണ്.

Comments

  1. പിഴച്ചതാര്‍ക്കായാലും അവര്‍ മാത്രമല്ല അനുഭവിക്കുന്നതെന്നറിയാം

    ReplyDelete

Post a Comment

Popular posts from this blog