പ്രണയ വഴികളിൽ
**************************

കളഞ്ഞിട്ടതേത് തീരത്ത്
കൈയ്യൊത്ത്
മൈയ്യൊത്ത്
ഓടിപ്പിടഞ്ഞ
ചാഞ്ചാട്ടങ്ങൾ


ഏതു നദിയൊഴുക്കിൽ
ഒലിച്ചു പോയി
ചിരിക്കൂട്ടങ്ങളുടെ
പാദസരക്കിലുക്കങ്ങൾ .


ചുറ്റമ്പലവിളക്കുകളിലെങ്ങാനും
എരിഞ്ഞു തീർന്നതോ
നിസ്സ്വാർത്ഥതയുടെ
സ്നേഹസത്ത


ഇരുൾപ്പുഴുക്കൾ തിങ്ങിയ
ഏതു കാടുകളിൽ
കൊറിക്കാനായ്
വിതറിയിട്ടു
കാതോരം കോർത്ത
രഹസ്യങ്ങൾ


പ്രണയത്തിരയേറ്റങ്ങളിൽ നിന്നും
തിളങ്ങി വന്നതൊക്കെ
വിഴുങ്ങിയ
തിമിംഗലമെവിടെ


ഏത് കാറ്റിൽ
എവിടെ വച്ചണഞ്ഞു
മുഗ്ദ്ധചുംബനങ്ങളിലെ
പ്രണയത്തീ


തിരിഞ്ഞൊന്ന് നടന്നാൽ
തെരഞ്ഞ് പിടിക്കാൻ
പിൻ വഴികളിൽ
കാത്തിരിക്കുന്നുണ്ടാകുമെല്ലാം
എന്ന ഓർമ്മകളോടാണിപ്പോൾ
തീവ്ര പ്രണയംComments

Post a Comment

Popular posts from this blog