ഹൃദയം
***********
പൊടിഞ്ഞു പോകാൻ
ഇരുമ്പിൻ തുരുമ്പല്ല
പൊഴിഞ്ഞ് പോകാൻ
വാട്ടയിലയല്ല

പുകഞ്ഞു മറയാൻ
തീത്തിളയില്ലൊട്ടും
കുതിർന്നുടയാൻ
നഞ്ഞു മഴയും കൊണ്ടില്ല.

പൊട്ടിച്ചിതറാൻ
ചിൽക്കൌതുകമേയില്ല
ഞെരുങ്ങി മരിക്കാൻ
തള്ളലിൽ കുരുങ്ങിയില്ല

ഹൃദയമിപ്പോഴും

സ്വമേധയാ തുടിക്കുന്നുണ്ട്

Comments

Popular posts from this blog