ആഹൂതി
*********
നിഷേധത്തിന്റെ ചങ്ങലകൾ
ചങ്കിലിട്ട കൊളുത്ത്
ഇടനെഞ്ചോളം
ആഴ്ന്നിരിക്കണം

പരിധികൾ കാത്ത്
കാവലിരുന്ന ഭയങ്ങൾ
സംഘം കൂടി
മൌനത്തിലേക്ക്
മുഷ്ടി ചുരുട്ടി
ആവേശം കൊണ്ടിരിക്കണം

ക്ഷോഭമൊരു മലയോളം
ഉയർന്നിട്ടുണ്ടാകണം
ഉയിരിന്
ആലില വിറയൽ
പകർന്നിരിക്കണം

കൊമ്പനും കൂമനും
കുയിലും കാക്കയും
ഒരേ തരംഗദൈർഘ്യത്തിൽ
തലച്ചോറിൽ
കമ്പിച്ചിരിക്കണം

ഒരു ചാൺ കയറണിഞ്ഞല്ലേ
അവളുടെ

ഈ എടുത്തു ചാട്ടം !

Comments