എന്നിട്ടും പോകുന്നില്ല…..ചിലതൊക്കെ...
*******************************
 
മുഖം,
ണ്ണ്, മൂക്ക്, കവിൾ,
താടിയടക്കം,ചെവിയും
കശക്കിത്തൂത്ത്
വെള്ളം ചീറ്റിച്ച്
അലക്കലാണെന്നും


മുടിയിഴകൾ ചിക്കി
താളിക്കൊഴുപ്പും ഞെരടി
കുലുക്കിയടുക്കി
കുളിക്കുന്നുണ്ട് .
.

എല്ലാ അടുവുകളും
പയറ്റിത്തിരുമ്മുന്നുണ്ട്
കൂർത്ത് വരുന്ന
ദന്തനിരകളിൽ.


ശുചിത്വത്തിന്റെ
എല്ലാ ഈർക്കിൽക്കോലുകളും
വരിഞ്ഞു കെട്ടി
തുരു തുരാ തൂത്തിട്ടും
എന്തേ ചിലതൊക്കെ
മായാതെ..
മങ്ങാതെ
മറയാതെ????

 അശരീരിയൊന്നു
തട്ടിയും മുട്ടിയും
ചൂണ്ടുകയാണ്


നീയൊന്നുമറിയുന്നില്ലല്ലോ
അസ്ഥാനത്തുള്ള

അഴുക്കിന്റെ ഒളിച്ചു കളി

Comments