പലായനം
**************
·
ഗീത
മുന്നൂര്ക്കോട്--
ഭ്രാന്താണെന്ന്
ഭ്രാന്തിനകം
വിശപ്പെന്ന്
അകത്ത്
പുറത്ത്
അകംപുറം
നിറയെ
വിശപ്പ്!
വിശക്കുന്നെന്ന്
വിശപ്പിന്റെ
ഭ്രാന്ത്
അകത്ത്
പുറത്ത്
അകം പുറം
മുഴുത്ത
ഭ്രാന്ത്!
നരഭോജികളുടെ
നാടാണ്
വിശപ്പ്
വിശേഷപ്പെട്ടതു
തന്നെ
വിശേഷപ്പെട്ട
ഭ്രാന്തൻവിശപ്പ്!
അവൻ
ഭ്രാന്തനെന്നു
വിളിക്കപ്പെടുന്ന
വെറും മനുഷ്യൻ
അവനില്ല
ഇരുട്ടിലൊളിക്കാൻ
നാട്ടിടങ്ങൾ
ഇല്ലാത്ത കറുപ്പിടങ്ങൾ
തിരയുന്ന അവന്റെ വിശപ്പ്!
കാണാമറയത്തേക്കില്ലൊരു
ഒളിയിടം
ഇല്ലൊയൊരിഞ്ചോലയിടം
ഭ്രാന്തിന്‍റെ വിശപ്പിലോ
വിശപ്പെന്ന ഭ്രാന്തിലോ
കല്ലെറിയപ്പെടും
ഒളിച്ചുകടന്നുചെന്ന കാട്
കുടുസ്സിടം
കണ്ടെത്തിയതൊരു കൂട്
കൂട്ടാകാമെന്നു കൊഞ്ചിച്ച്
കൂട്ടം കൂടി വിശപ്പണച്ച്...
ഇരുട്ടറിയാത്ത
ഭ്രാന്തൻകാഴ്ചയിലേക്ക്
നരഭോജികൾ
കുടിയേറുമെന്നും കാത്ത്
നാടത്തത്തെ ഭയന്ന്
ഭ്രാന്തന്റെ വിശപ്പ്!
Comments
Post a Comment