പെയ്യാന്‍മടിക്കുന്നതെന്തേ………..
-     ഗീത മുന്നൂര്ക്കോട്  -

വാനമിരുണ്ട് ക്രോധം കൊണ്ട്
മുരണ്ടതെന്തേ…?
വെകിളി കൊണ്ട
മേഘക്കുതിരകള്‍
കടിഞ്ഞാണ്‍വിട്ടകലുന്നതെന്തേ…..?
ആരവമില്ലാതെ
പെയ്ത്തൊഴിഞ്ഞതെന്തേ….?

കുളിര്‍ക്കാതെങ്ങനെ
മുകിലുകള്‍
തണുത്തു പെയ്യാന്‍…….?

വീശാഞ്ഞോ സ്നേഹത്തെന്നല്‍…?
തഴുകാത്തതോ മസൃണതകള്‍…….!
ദുരയാണ് പൊട്ടിയുയരുന്നത്….
ഉഷ്ണക്കാറ്റിനോട്
തോല്‍ക്കുന്നോ
മഴ മേഘങ്ങള്‍...…?

ഒരിളം സ്നേഹക്കുളിര്‍
ഒഴുകി വന്നെങ്കില്‍….
നീര്, ഗര്‍ഭത്തില്‍ പേറും
മുകിലുകളെ തഴുകിയെങ്കില്‍…….
അവയൊന്നു തണുത്തെങ്കില്‍‍……….
വരണ്ടുണങ്ങിയ മരുസ്ഥലികളില്‍
നോവ് നീറ്റുന്ന ഹൃദയങ്ങളില്‍‍…….
തുരു തുരാ പെയ്തെങ്കില്‍………
വീള്ളലുകള്‍നികന്നെങ്കില്‍…….

എങ്കില്‍
ഉയരും
അഷ്ടദിക്കുകളിലും
പുത്തന്‍മഴക്കോളുകള്‍...…….

Comments


 1. അര്‍ത്ഥഗംഭീരമാര്‍ന്ന വരികള്‍
  നന്നായി കോറിയിട്ടു ഇവിടെ
  ആശംസകള്‍
  അയ്യോ ഞാന്‍ ഇവിടെ വന്നിട്ടുമുണ്ട്
  ചെര്‍ന്നിട്ടുമുണ്ട്
  വീണ്ടും എഴുതുക അറിയിക്കുക

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് നന്ദി.

   Delete

Post a Comment