ദാരിദ്ര്യം
-- ഗീത മുന്നൂര്ക്കോട്

തീന്‍ മേശകള്‍‍,
പാവം….മുഷിഞ്ഞു മടുത്ത് !
വെട്ടിച്ചുരുക്കിയ തളികകളില്‍
ഉമിനീരുടയുന്ന കലമ്പലില്‍
മൗന സമരം..!

അടുക്കളയുടെ നീരസം
പൊട്ടാതെ, ചീറ്റാതെ
നോക്കിയും കണ്ടുമങ്ങനെ….
ഇന്ധനക്കുറ്റിയോട്
പോരടിക്കാനാകില്ലല്ലോ...
അവര്‍
പിണങ്ങിയിറങ്ങിയാല്‍
തിരികെക്കയാറ്റാന്‍
പെടാപ്പാടല്ലേ..?

നമ്മുക്ക് തിളപ്പിക്കാമിനി
വെയില്‍ച്ചൂടില്‍
സ്വപ്നങ്ങളെ

ചാന്ദ്രബിംബമേ,
കാണുന്നില്ലേ നീ
ഇവിടെ വൈദ്യുതി
നാണിച്ചുകിണുങ്ങുന്ന
മിന്നാമിനുങ്ങു വേട്ടങ്ങളെ ?
നിലാവെളിച്ചം കത്തിച്ച്
ഞങ്ങളുടെയിരുട്ടില്‍
നീയെങ്കിലുമൊന്നെത്തി
നോക്കുമോ…?

Comments

  1. നമ്മുക്ക് തിളപ്പിക്കാമിനി
    വെയില്‍ച്ചൂടില്‍
    സ്വപ്നങ്ങളെ –

    ഇതേ നമുക്കിനി കഴിയൂ,അവിടം വരെയായിരിക്കുന്നല്ലോ കാര്യങ്ങൾ.! നല്ല കാലികമായ സത്യത്തെ,അവസ്ഥയെ വരികളിൽ പകർത്തി. ആശംസകൾ.

    ReplyDelete
  2. നന്ദി, മണ്ഡൂസന്‍ ആത്മാര്‍ത്ഥതയുള്ള വാക്കുകള്‍ക്ക്.

    ReplyDelete

Post a Comment

Popular posts from this blog