ഉറക്കം
---ഗീത മുന്നൂർക്കോട്----

ഒന്നുകിൽ
നട്ടുച്ചക്ക്-
അല്ലെങ്കിൽ
പാതിരാവടുക്കുമ്പോൾ

കാത്തിരുന്ന്
മടുപ്പിൽ തളർന്ന്
എങ്ങനെ സ്വീകരിക്കണം
എന്ന് ആകുലപ്പെടുമ്പോൾ

ലഹരി പോലെ
ഇഴഞ്ഞു വന്ന്
പമ്മി നിന്ന്
കൺപോളകളെയൊന്ന്
തലോടി ചുംബിച്ച്
നിന്നോടുരുമ്മിയൊന്ന്
അലസമായി
മയങ്ങാമെന്ന
സ്വപ്നം നെയ്യുമ്പോഴായിരിക്കും

ചെറിയൊരു ചെത്തം മതി
ഉറക്കെയത്
കേട്ടെന്ന് ഭാവിച്ച്
നിനക്ക് പിണങ്ങാനും
ഓടി മറയാനും
എനിക്ക് വീണ്ടും
കാത്തു മുഷിയാനും..

Comments

Post a Comment