കണക്കില്ലായ്മകൾ
---ഗീത മുന്നൂർക്കോട്----

വട്ടം മാത്രം
അവന്റെ
വിരൽത്തുമ്പുകളിൽ
വളഞ്ഞു വന്നില്ല
ബുദ്ധിയിലും
തെളിഞ്ഞില്ല.

ജന്മസ്വപ്നങ്ങൾ പോലും
വലിയ കണക്കുകളെന്ന്
ആരോ പറഞ്ഞുറപ്പിച്ചത്
കേട്ട് തെളിഞ്ഞു നിന്ന
ഗർഭസ്ഥഭ്രൂണം
ഏതു ജന്മകാലങ്ങളിൽ
പഠിക്കാൻ
പൂജ്യത്തിന്റെ കണക്കുകൾ

അവന്റെ കാഴ്ച്ചകളിൽ
പൂജ്യവട്ടങ്ങൾ
വക്രിക്കാത്തതിന്റെ പേരിൽ
ജീവിതപരീക്ഷകളിലെല്ലാം
ഉത്തരങ്ങൾക്കെതിരെ
തോൽവിയുടെ വട്ടങ്ങൾ മാത്രം
വീണത്
നക്ഷത്രങ്ങൾക്ക് പിഴച്ചതോ.

മനക്കണക്കുകളിലാകട്ടെ
തട്ടിയും മുട്ടിയും കളിച്ച്
വട്ടം മറന്നുരുണ്ട്
അവൻ
തോറ്റുകൊണ്ടേയിരുന്നു

അവന് വേണ്ടി
അച്ഛനുമമ്മയും
വഴിക്കണക്കുകൾ
കൂട്ടിയും കിഴിച്ചും വച്ചതിൽ
വഴികളിടഞ്ഞ്
അവനിടഞ്ഞ്
വഴി മുട്ടി നിൽക്കുന്നു
തോൽവികൾക്കും
കണക്കില്ലാതെ


Comments

Post a Comment

Popular posts from this blog