ഈറൻ ചിന്തകൾ
*****************

ഒഴുകുമിനി
ഒരു നുള്ളു നോവുപ്പിട്ട്
കൺകലക്കിക്കുതിച്ച
നീല നീർക്കണം

മേഘക്കനം ഉണ്ട, തിൽ
നീറിയുരിയും മനവും
പെയ്തെങ്കിലായി
മനമൊഴിഞ്ഞെങ്കിലായി

ഇല്ലെന്ന്
ശഠിക്കും
പുതുമുളക്കില്ലെന്ന്
പ്രാകും
പാഴ് വിത്തുകൾ
സ്വപ്നത്തൂമ്പുകൾ

കള കണക്കെ
കൂത്താടിക്കുമിഞ്ഞ്
തുരുതുരാ
പൊട്ടുമിത്തിൾ പൊടികൾ
ഇനിയീ നൊമ്പരനനവിൽ
വെറും ചാപ്പിള്ളവിളകളെ
കുതിർത്ത്
മണ്ണലക്കട്ടെ ഞാൻ
എന്റെ
ഉയിരുമടക്കട്ടെ.


Comments

Popular posts from this blog