സൗഹൃദപ്പൂ
***********

ചിരിച്ച് ചോന്ന്
സ്നേഹം തൂവി
ഉള്ളിലേക്ക്
കടന്നൂറിയവൾ

വെയിൽച്ചില്ലകളെയാട്ടി
ശീതക്കാറ്റ് വീശിയിരിക്കണം
മുടിയിഴകൾ
പാളിപ്പറന്ന്
വിളർത്തൊന്ന് വെളുത്ത്
ഉടഞ്ഞതെപ്പോഴായിരിക്കാം

ഈ തൂവാനപ്പൂമുഖം
ചുട്ട് ചുവന്നതും
അകൽച്ചയിലേക്ക്
വാടിക്കൊഴിയാൻ
തിടുക്കപ്പെട്ടതും
എന്തിനായിരിക്കാം?
Comments

Post a Comment

Popular posts from this blog