അതിഥി
************
സ്വപ്നക്കാടുകൾ മുറ്റി നിന്ന
കവിതയിലേക്ക്
മാളമേറാനാകും വന്നത്

വന്യതയുടെ
അഹങ്കാരഫണം
നിവർത്തിയതേയില്ല
താഴ്മയുടെ
നനുത്ത നാവിൻ തുമ്പിന്റെ
ഇളകിയാട്ടം.

പല്ലിറമ്പത്തൊട്ടുമേയില്ല
വിഷമാലിന്യമെന്ന്
ഇമവെട്ടാതെ തിളങ്ങുന്നു
നോട്ടങ്ങളിൽ
നീ കുടഞ്ഞു തന്ന
ഇണക്കലഹരിയിൽ
ചാലിച്ചോട്ടെ
അല്പാല്പമായ്
ഇഷ്ടമധുരങ്ങൾ..

ചന്തം വരഞ്ഞ
പുള്ളിയുടുപ്പിലും
ഉരുണ്ടു കൊഴുത്ത
ദീർഘാകൃതിക്കഗ്രം വരെയും
എന്റെയാകാംക്ഷ
ഉഴറിയതറിഞ്ഞ പോലെ
സ്വാന്ത്വനം തളമിട്ടതിൽ
നിന്നുമെടുത്ത നോട്ടക്കൊളുത്തിൽ
എന്റെ മനസ്സിനെ മയക്കിയവനേ
ജാള്യതയില്ലൊട്ടുമില്ല
വിരഹം കുറിക്കുവാനും.


Comments

Post a Comment

Popular posts from this blog