കലുഷിതം                                                                                               
കലിച്ച് പോയെന്റെ തലക്കകമെന്തേ
നേർത്തു നിലക്കുന്നു നിദ്ര
മരിക്കുന്നു രാപക്ഷിതൻ മൌനം

ജോലിപ്പകർച്ചകൾ തിരുത്തി നിവരുന്ന
അടിവരകളിൽ ചുവക്കും നാളുകൾ

കൈകളന്യോന്യം കലഹിച്ചൊടുക്കുന്ന
കർമ്മപ്പൊറുതികൾ മർമ്മക്കെടുതികൾ

മടുപ്പിന്റെ മുഴുക്കാപ്പുകോപ്പുകൾക്കൊപ്പം
മനം കെട്ടിപ്പൂട്ടി ചുളുങ്ങും വേളകൾ

ചോദ്യച്ചൂടുകൾ കത്തിച്ചുരുക്കുന്ന
വെയിൽ വിളർച്ചയിൽ തീപ്പകലുകൾ

ചുരുങ്ങി വരുന്നതെൻ സ്വപ്നവേളകൾ

ചിരി മാഞ്ഞുള്ള മുഖശ്രീ മങ്ങുമ്പോ-                                                                                   ളെനിക്ക് വിസ്തരിക്കുവതേത് ജീവിതം

Comments

Post a Comment

Popular posts from this blog