നിറം പോയ ജീവിതം
*************************
ശബ്ദങ്ങൾ കലഹിക്കുന്നിടങ്ങളിൽ നിന്നും
സത്യങ്ങളും തിരിച്ചറിവുകളും
ഒന്നോടെ
പലായനം ചെയ്യുമെന്നറിഞ്ഞിട്ടും
അവർ
 
ചിറകുകൾ വിരുത്തിച്ചിക്കി
ചിലച്ച് കൊണ്ടേയിരുന്നു
കാഴ്ചകൾ കൊമ്പ് കോർക്കുമ്പോൾ
ഇരുട്ടുപെയ്ത്തിൽ
കറുപ്പ് കുറുകുമെന്ന്
അനുഭവിച്ചിട്ടും
അലോസരനടനങ്ങൾ
ചടുലം കുലുക്കിയെറിഞ്ഞിട്ടും
അവർ
കണ്ണോട് കണ്ണും കൊളുത്തിട്ട്
ഇടഞ്ഞു കൊണ്ടേയിരുന്നു
മൌനത്തിന്റെ നിഴലുകൾ
നിറം പോയ ജീവിതത്തിൽ
കറകൾ വീഴ്ത്തി
പരസ്പരം വിവർണ്ണരാക്കിയത്
അവർ അറിഞ്ഞതേയില്ല
.

Comments