ശബ്ദസ്ഫോടനം
*******************
ഒച്ചകളാണ്

ഇഴഞ്ഞും നുഴഞ്ഞും തുഴഞ്ഞും
ആടിയും പാടിയും
കുറുകെ ചാടിയും
ചിരിച്ചും
പൊട്ടിച്ചിരിച്ചും
ചിരിപ്പിച്ചും
തേങ്ങിയും മോങ്ങിയും
അലറിക്കരഞ്ഞും
കരയിച്ചും
വായ് തോരാതെ പെയ്തും
പെയ്യിച്ചും
ഘോരം പ്രസംഗിച്ചും
നിർത്താതെ നിന്ദിച്ചും
അലയിളക്കി
ആവലാതികളായും
ചൊടുച്ചും ചൊടിപ്പിച്ചും
കലഹിക്കുന്നു
മത്സരിക്കുന്നു

ഒരു നിബിഡതയിൽ
ഒരു വന്യമായ തീക്ഷണതയിൽ
മർദ്ദവൈകല്യങ്ങളിൽ
ഇടിച്ചു മിടിച്ച്
തുടിച്ചു ത്രസിച്ച്
പൊട്ടും…..

ശേഷം
ശൂന്യത
സ്വനരഹിതം
നിഷ്ക്രിയം
അചേതനം
നമ്മളങ്ങോട്ട്..


Comments