ജൂലൈ 2
*************
ഓർമ്മകളെ
താലോലിക്കുന്നു
തൊട്ടിലിലാട്ടി

മൂന്നു ദശാബ്ദത്തിനുമപ്പുറം
ഒരാണ്ട് പിറലിലൊരു
ജൂലൈ 22

തലേന്നുച്ചക്ക്
തുടങ്ങി വച്ച
വെപ്രാള നോവുകൾ.
പിന്നീടങ്ങോട്ട്
ഒരു രാവും ഒരു പകലും
ആനന്ദലഹരിയോടെ
വേദനകളെ വിഴുങ്ങിയ
ആ ക്ഷണികതകളുടെ
അപാരത
ഇന്നും മനസ്സിനെ
മഥിക്കുന്നുണ്ട്.

ആദ്യത്തെ കണ്മണിയെ
പ്രകാശം കാണിച്ച
ജൂലൈ 2 2 !

ഇഴഞ്ഞും മുട്ടു കുത്തിയും
ഇളം കാലടികളിൽ നിന്ന്
ഇടറിയും പിന്നെ നിവർന്നും
മെല്ലെ മെല്ലെ
അകന്നകന്ന്
വളർന്ന പാദങ്ങളുടെ
തെറ്റാത്ത മാർച്ചിൽ
അകൽച്ചയിൽ
വിടവുകൾ തീർത്ത്
കാലടികളെയിന്ന്
ചുരുട്ടിയൊളിപ്പിച്ച്
ചിറകു വിരുത്തി
പറക്കാറായി..

ഈ വളർച്ച
എങ്ങോട്ട്.
അകന്നു പറക്കുന്നവനറിയുന്നുവോ
വേരുകൾ
താഴോട്ടിറങ്ങി
ഇരുളിൽ
ആണ്ടു പോകുന്നത്..
ജൂലൈ 22ന്
ഓർമ്മകളിൽ
അമ്മയുടെ താലോലം 

Comments

Popular posts from this blog