അളവു കോൽ തെറ്റുന്നിടത്ത്…..
***************************************************************
ആ കണ്ണുകളിൽ
നീരാഴങ്ങൾ കണ്ട്
അളക്കാൻ തുനിഞ്ഞതാണ്

ഏഴു പരാവാരങ്ങൾക്കപ്പുറത്തെ
വ്യാപ്തി കണ്ട്
ആഴങ്ങളുടെ മൂർച്ചകൾ
ചൂണ്ടയിലിടാനാകില്ലെന്നറിഞ്ഞ്…

ആ ചുണ്ടുകളിലെ
ചിരി നുണയാൻ
ആഞ്ഞടുത്തതാണ്

വക്രിച്ച് വലുതായ് വന്ന്
പുഞ്ചിരിയൊരു
കടൽച്ചിരിയാവുന്നതും
കൊണ്ടറിഞ്ഞ്

നിന്നിലേക്കുള്ള 
എന്റെ നോട്ടങ്ങൾക്ക്
കനമേറുകയാണ്

Comments

Popular posts from this blog