നിളക്ക് വയസ്സാകുന്നു...
******************************

മഴമുത്തങ്ങളിൽ
കൊഞ്ചിക്കുണുങ്ങുന്ന
ശൈശവമല്ല

പാദസരക്കിലുക്കത്തിനൊപ്പം
കുസൃതിച്ചാട്ടങ്ങളിൽ
കിലും കിലും കിലുങ്ങും
കൌമാരമല്ല

തൊട്ടും തൊടാതേയും
നാണിച്ചുടയുന്ന
മന്ദാലസ്യത്തിലൊഴുകുന്ന
യൌവ്വനവുമല്ല

വാർദ്ധക്യത്തിലെ
ശൈശവം
തൊണ്ണും കാട്ടി
ചുക്കിച്ചുളിഞ്ഞു
ചുരുങ്ങുന്ന
ബാലാരിഷ്ടതയിലാണ്
നിളയിന്ന്...

Comments

Popular posts from this blog