മൗനം


മൗനം
      --- ഗീത മുന്നൂറ്ക്കോട് ---

എന്റെ പിറവിയിലേക്ക്
ഇറങ്ങി വന്നു നീ………..
നിമിഷങ്ങളെ ശാസിച്ച്………
എന്റെ കാതടപ്പിച്ച്…….
എനിയ്ക്കൊപ്പം വളര്‍ന്ന്…..
എന്നെപ്പൊതിഞ്ഞ്…………..
കാഴ്ച്ചവട്ടങ്ങള്‍ക്കായൊരുക്കി
തുറുകണ്ണുകളിലേക്ക്
വിഴുങ്ങാനായെറിഞ്ഞ്
എന്നെ വ്യാപരിപ്പിച്ച നിന്നില്‍
ഞാനെന്നെ മൂടി…………
ശിരസ്സു കീറാന്‍
മിനുങ്ങുന്നുണ്ട് വാള്‍മുനകള്‍………
ദാഹം കൊള്ളുന്നുണ്ടൊരു ദംഷ്ട്ര……….
കത്തിയാളുന്നുണ്ട്
പലവക വിശപ്പുകള്‍…………
മൗനമേ, നിന്റെ
ഭാവാന്തരം…..
എങ്ങിനെ………….എന്ന്…?
ഷണ്ഡതാണ്ഡവവലയങ്ങളില്‍
നിന്റെ താഡനമേറ്റ്
ഞാന്‍………….?

Comments