പരിചയം
-     -

കഴുത്തറുക്കുന്ന
പുഞ്ചിരിമുനകളിലൂടെ
തെന്നി വീണ്
പൊട്ടിച്ചിരികളിലെ
സ്ഫോടനങ്ങളില്‍
വെന്തു പൊടിഞ്ഞ്
തിരിച്ചറിയാനാകാത്ത
മുഖങ്ങളിലെ
മായപ്പശയിലൊട്ടി
അടരാന്‍ വിതുമ്പുന്ന
കറുപ്പാകുന്നു ഞാന്‍....
എന്റെ നിര്‍ജ്ജീവബിംബങ്ങളിലേയ്ക്ക്
ജീവന്‍ കുടഞ്ഞിടാന്‍
ദര്‍ഭമുനകള്‍
മടിക്കുമ്പോള്‍
പിടഞ്ഞുണരുന്നു ഞാന്‍
എന്നെയറിയുന്നു...!

Comments

Post a Comment

Popular posts from this blog