മറുപടിയില്ലാത്ത നിലവിളികള്‍
              - ഗീത മുന്നൂര്‍ക്കോട്  -

ഇരുണ്ട ബോഗികളിലൂടോടി
ഒരാങ്ങളയെ തേടി…….
മുന്നില്‍ താടസ്സം നിന്ന്
സുരക്ഷയുടെ
ഒരു മറവുണ്ടാക്കുമെന്നോര്‍ത്ത്….

ചേലത്തുമ്പില്‍ വീണ
കാമക്കുരുക്കില്‍ നിന്നൂരാന്‍
വാത്സല്യത്തിന്റെ വിരലുകള്‍ തേടി
ഒരച്ഛന്റെ ബാഹുക്കള്‍
തുണയ്ക്കണേയെന്ന് പ്രാര്‍ത്ഥിച്ച്….

കഴുകന്‍ കൊക്കിന്റെ
ആദ്യത്തെ കൊത്തില്‍ നൊന്ത്
അയലത്ത് മിന്നിയ മുഖങ്ങളില്‍
ദൈവത്തെയുണര്‍ത്താന്‍
വാവിട്ടു നിലവിളിച്ചു…..

ഉണര്‍ന്നില്ലാരും
മനുഷ്യനും ദൈവവും….
ഒരു കൈ പോലുമുയര്‍ന്നില്ല……
സഹായച്ചങ്ങല വലിച്ചില്ല……
നോവിച്ചു തളര്‍ത്തിയ ചെന്നായ്
അവളെ
മരണപ്പാതയിലേക്കെറിയും വരെ……

Comments

 1. ഉണര്‍ന്നില്ലാരും
  മനുഷ്യനും ദൈവവും….

  ReplyDelete
 2. എല്ലാരും ഉറങ്ങുകയാവാം

  ReplyDelete
 3. ഉറങ്ങുകയല്ല, ഉറക്കം നടിക്കുകയാണ്.

  ReplyDelete

Post a Comment