മനസ്സെന്ന ലോകത്തില്‍
--ഗീത മുന്നൂര്‍ക്കോട്--


മനുഷ്യമനസ്സിലെ
തന്മാത്രകള്‍ക്കിടയിലാണ്
ഏറ്റവും വിപുലമായ
ശൂന്യസ്ഥലികളുള്ളത്.
അങ്ങിങ്ങായി
നിബിഡങ്ങളായ
പേക്കാടുകളും
ദൈര്‍ഘ്യമേറിയ
വക്രവരകളും
സമാന്തരങ്ങളില്ലാത്ത
വൈരൂപ്യങ്ങളും
കറുത്തിരുണ്ട
പുഴുക്കുത്തുകളും
യഥേഷ്ടം കാണാം.
എന്നിരുന്നാലും
വല്ലപ്പോഴും
തെളിയാറുണ്ടിവിടെ
പ്രതിഫലിക്കുന്ന പ്രകാശം;
ചാന്ദ്രസ്ഫടികപ്രതലവും
നന്മ സ്ഫുടം ചെയ്ത
താരസ്ഫുരണങ്ങളും.

Comments

  1. I enjoyed reading this, Ma'am. Especially, the touch of optimism in the midst of darkness.

    ReplyDelete

Post a Comment

Popular posts from this blog