നീ ശക്തിയാകുമ്പോള്‍
---ഗീത മുന്നൂര്‍ക്കോട് -

നിന്റെയാരംഭത്തിന്റെ
ഗര്‍ഭം തേടിയാല്‍
ചിതലരിക്കുന്ന വേരുകള്‍ കാണാം.

നിന്റെ പ്രയാണങ്ങളില്‍ നിന്ന്
പിരിഞ്ഞു പോയ ഒഴുക്കില്‍
സ്വപ്നങ്ങള്‍ ശ്വാസമടച്ചു
മുങ്ങുന്നുണ്ടായിരുന്നു…..

നിന്റെ കണ്ണുകളില്‍
നിത്യവും ഉറഞ്ഞു കെട്ടിയ
പീളക്കഥകളുടെ കനം
പകര്‍ത്താന്‍
തൂലികയിലേക്ക് നീ
കണ്ണുനീരായി ഒഴുകി….

വിളര്‍ത്ത താളുകളില്‍
ഭാരിച്ച ആ കഥയെഴുത്തുകള്‍
സുതാര്യങ്ങളായി……
മോചനമില്ലാതെ കുരുങ്ങി…..

നിന്റെ യാചനകളില്‍ നിന്നുമിറ്റിറ്റ
ദരിദ്രസ്വരം
ശാപക്കുടുക്കുകളില്‍
തൂങ്ങിയാടുന്നു……
നിന്റെ മോഹങ്ങള്‍
പിന്നിക്കീറുമ്പോള്‍
തുന്നിയേക്കാന്‍ വെമ്പി നില്‍ക്കുന്ന
കൈകളിലേക്ക്
നീറ്റലുകള്‍ ചീറ്റിയടുക്കുന്നു….

എന്നിരുന്നിട്ടും
ഇന്നും എന്നും
നിന്റെയസ്ഥിത്വം
നീ ലൊകത്തെയറിയിക്കുന്നു !

Comments

Post a Comment

Popular posts from this blog