പരീക്ഷണാര്‍ത്ഥം

---ഗീത മുന്നൂര്‍ക്കോട് –


മിന്നല്‍

ഞൊടിച്ചറിയിച്ചതാണ്
മഴക്കോള്‍
അലറുന്നുണ്ടരികിലെന്ന് –

കുഞ്ഞലകള്‍

തലയറഞ്ഞു കരഞ്ഞതാണ്
കടല്‍ക്കോളുകള്‍
വിഴുങ്ങാന്‍
വിരുന്നെത്തുമെന്ന് –

ഗൗനിച്ചില്ലൊട്ടും

പറന്നു കയറി
മഴയിരമ്പങ്ങളിലേക്ക്
നടന്നിറങ്ങി
കടലാഴങ്ങളിലേക്ക്

ചുഴിച്ചുഴലിക്കറക്കങ്ങളുടെ
വേഗതയളക്കാന്‍.

Comments

Post a Comment

Popular posts from this blog