ഉടലിലെ മുറിപ്പാടുകൾ

--- ഗീത മുന്നൂർക്കോട് ---

ഇലപ്പട്ടയോരോന്നും
അടർത്തിയിടുന്ന നോവുകൾ
ശരീരത്തിൽ വരച്ച് ചെത്തി
മറ്റാർക്കോ
ചവിട്ടിക്കയറാൻ പാകത്തിൽ
കുമിയുന്നുണ്ടീ, തടിയിൽ വടുക്കൾ

നിനക്കൊപ്പം
ഓരോ പടിയും ഒപ്പത്തിനൊപ്പം
മുകളിലേക്ക് കയറാനായിട്ട്

നിന്റെ പച്ചകളൂറിയ
നീർക്കുടങ്ങളുടയുന്ന
ലഹരികൾ
സിരകളിലെ ഞരമ്പു നോവാക്കി
നിന്റെ കഴമ്പുകളെ ചവച്ച്
നിന്നിലേക്ക് കയറുന്നവൻ

അവനറിയാം
മണ്ഡരിയേൽക്കുമ്പോൾ
ഞൊടിക്കുള്ളിൽ
വീഴ്ത്തപ്പെടേണ്ടവൾ നീയെന്ന്.


Comments

Post a Comment

Popular posts from this blog