ഓടിത്തകർത്തവർ..
----ഗീത മുന്നൂർക്കോട്---

കാലം നീണ്ടു നിവർന്ന്
മുന്നോട്ടാഞ്ഞ്
ഓടിക്കൊണ്ടേയിരിക്കുന്നു.

തൊട്ടു തൊട്ടില്ലെന്ന്
മോഹയാനങ്ങൾ...

കാലത്തെ
പൂണ്ടടക്കം പിടിച്ചു നിർത്താൻ
സമയത്തെ പിടിച്ചൊന്ന് കെട്ടാൻ
തത്രപ്പെട്ട ഇടർച്ചയിൽ
ഇടഞ്ഞൊരു ക്ഷണം

നിമിഷസൂചി
വട്ടം കറങ്ങി മിടിച്ചു
നടുപ്പാതയിലെ

രക്തക്കളത്തിൽ

Comments

  1. ഓട്ടമാണെല്ലാം
    നിലയ്ക്കും വരെ!

    ReplyDelete

Post a Comment