കവിതപ്പെണ്ണേ.
--- ഗീത മുന്നൂർക്കോട് ---

പണ്ട് പണ്ട്
തേനേ കരളേന്നൊക്കെ വിളിച്ച്
കെഞ്ചി വിളിച്ചതാ നിന്നെ
എന്തോരു ഗമയായിരുന്ന്,
നിനക്കന്ന് !

വൃത്തം വച്ച്
ചന്തത്തില്
പൊട്ടിടുവിക്കണം
പൊന്നുവളയിടീക്കണം
അലങ്കരിക്കണം
കാൽത്തളക്കോപ്പൊക്കെയിട്ട്
താളമിട്ടീണമിട്ട്
താരാട്ട് പാടണംന്നൊക്കെ
എന്തൊരൂട്ടം വാശിയായിരുന്നു.
എത്ര വട്ടമാ
നീ പിണങ്ങിച്ചിണുങ്ങി നിന്നത്

എന്നിട്ടിപ്പൊ എന്തായി
നിന്റെ ഗതിയേയ്.!
നിക്കൊന്നും വേണ്ടായേന്ന്
വരിയൊപ്പിച്ചോ അല്ലാതെയോ
വെറും വാക്കിലോ എങ്ങനേലും
എന്നെക്കൂടെ
കൂടെ കൂട്ടണേന്നു
പിറകെ വന്ന്
കെഞ്ചുന്നല്ലോടീ നീയിപ്പൊ !


Comments

  1. നന്നായിട്ടുണ്ട് .ഇനിയും പ്രതീക്ഷിക്കുക .

    ReplyDelete

Post a Comment