മഴച്ചിരികൾ…                    --- ഗീത മുന്നൂർക്കോട്----

നമ്മൾ
കരിമുകിലുകളായി
അകലത്തല്ലായിരുന്നോ
ഉഷ്ണിച്ചുരുകി ദാഹിച്ച്

വിദൂരങ്ങളിൽ നിന്നും
ആവാഹിച്ച കുളിരുകളെ-
യെല്ലാമടക്കിക്കറുത്ത്
നമ്മുക്കിടയിൽ
 ശോഷിച്ചുടഞ്ഞ
മർദ്ദത്തിലൊരു
കുഞ്ഞുകാറ്റു മതിയായിരുന്നു
എത്ര വേഗമാണടുത്തത്
അൽപ്പം മുഖം കറുപ്പിച്ച് മാറി
ഉരുണ്ട് കൂടി നിന്നെങ്കിലും
ഹൊ! പൊടുന്നനെയല്ലേ
നമ്മൾ കൂട്ടിയിടിച്ചതും
മിന്നിച്ചിരിച്ചതും.

ഹാ! ഇത് ആനന്ദത്തിന്റെ

കോരിച്ചൊരിച്ചിൽ ..!

Comments

  1. കോരിച്ചൊരിയട്ടെ അങ്ങനെ!

    ReplyDelete

Post a Comment