വ്യഥയുടെ ഛായ
--- ഗീത മുന്നൂർക്കോട്----

തലയോട്ടിയിലൊരു തുളയിട്ടാലോ

ചിലതൊക്കെ
പുകയട്ടെ
അകാശത്തേക്ക്
നേർത്തു പറക്കട്ടെ

പ്രാണവായുവെടുത്ത്
കുറച്ചു കനൽച്ചീളുകൾ
ചിരിച്ചൊന്ന് ചുവക്കട്ടെ

ശിൽപ്പങ്ങളിലേയ്ക്കെനിക്ക്
വ്യഥയുടെ ഛായയാണ്
പകർത്തേണ്ടത്.


Comments

  1. ഇഷ്ടപ്പെട്ടു ................

    ReplyDelete
  2. വ്യഥയ്ക്കൊരു വെന്റിലേറ്റര്‍

    ReplyDelete

Post a Comment

Popular posts from this blog