ഹിപ്നൊട്ടൈസ്ഡ്
---ഗീത മുന്നൂർക്കോട് ---


എന്റെ കണ്ണുകളിലേക്ക് നോക്കൂ
……
നീ ഉറങ്ങാൻ പോകുന്നു
…….
നിന്റെ കണ്ണുകളടയുന്നു
……
ഇപ്പോൾ നിനക്കെല്ലാമോർക്കാനാകുന്നു
……
നമ്മൾ
ഉറ്റ സുഹൃത്തുക്കളല്ലേ..?
…….
ഞാൻ
നിനക്കവളെ ചൂണ്ടിത്തന്നതല്ലേ
നീയവളെ വേട്ടതല്ലേ?
…….
നിനക്കവളെ സ്നേഹമായിരുന്നല്ലോ
ഒരുപാടൊരുപാട്
……
ഒന്നിച്ച നാൾ മുതൽ
അവൾക്ക് നിന്നെയും സ്നേഹമായിരുന്നു,
…….
എന്നിട്ടും
നിന്നെയവൾരോഗിയാക്കി
…….
നിന്റെ സംശയം
തെരഞ്ഞെടുത്ത
പലതും..നിന്നെ ഭ്രാന്തനെന്ന് വിളിച്ചു
…….
നിനക്ക് തട്ടിയിട്ട നൈറ്റ് ഡ്യൂട്ടികളിൽ
 നീ എനിക്ക് പിറകെ വന്നിട്ടുണ്ടല്ലേ?
…….
നിന്റെ പേരിലെ ബീജത്തിന്റെ അവകാശി
ഞാനെന്നറിഞ്ഞോ നീ ?
ങേ.

ഡാ
ആ കുതിപ്പിൽ
എല്ലുറച്ച കൈകൾ
കൂർത്ത നഖങ്ങൾ
നീണ്ട് വന്ന്
കഴുത്തിൽ
കുരുക്കിൽ
വീണ്

……ജസ്റ്റ് ഹിപ്നൊട്ടൈസ്ഡ്  !


Comments