സത്യം വദ: ധർമ്മം ചര :
--- ഗീത മുന്നൂർക്കോട്----
അഭിമാനം
നെഞ്ചിലും
നോക്കിലും
നാവിലും
നടപ്പിലുമെല്ലാം
ഉയർത്തിക്കാട്ടിയാണ്
‘സത്യം വദ: ധർമ്മം ചര:‘
എന്നൊരു പോസ്റ്റർ
മതിൽപ്പുറത്തെവിടെയോ
കണ്ടിട്ടുണ്ടല്ലോ എന്ന പോലെ
സത്യം
കോടതി വളപ്പിലേക്ക് കയറിയത്
പാർലറാണെന്നറിയാതെ
തീർച്ചയായും
നല്ലൊരു മുഖം
പുറം ലോകത്തെ കാണിക്കാമെന്ന
വിശ്വാസമുണ്ടായിരുന്നു
അത്രക്കും ബലമുണ്ടല്ലോ
എന്നത്
സത്യത്തിന്റെ അവകാശവാദമായിരുന്നു
കറുത്ത മുഖത്തെ
സ്വതസിദ്ധമായ നിഷ്ക്കളങ്കതയെ
പരസിദ്ധമായ ചുവന്ന മുറിപ്പാടുകൾ
വികൃതമാക്കിയിരുന്നു
കല്ലുകളല്ല, ബോംബുകളെറിഞ്ഞിട്ടും
മരിക്കില്ലെന്ന വാശിയിലാണീ
നീതിന്യായ പാർലറിലേക്ക്
സത്യം ഓടിക്കയറിയത്
അവിടെ കറുപ്പടച്ച കണ്ണുകൾ
കാത്തിരിന്ന് മുഷിഞ്ഞിരുന്നു
സത്യത്തെ കണ്ടതും
ഞൊടിയിടക്ക് തന്നെ തുടങ്ങി
‘ഓപ്പറേഷൻ’
ഇതാ സത്യമിറങ്ങുന്നു
സുന്ദരിയായിട്ട്
വെള്ളയിട്ട തലക്കനം
വെളുത്ത് വിളർത്ത മുഖം
കറുത്തൊരു ശീലക്കുട ചൂടി
നോക്കേറുകൾക്കറുതിക്ക്
പണം പൊടിച്ചു ചാലിച്ച ലേപനങ്ങൾ പൂശി
ഭീഷണിപ്പൊട്ടുകൾ തൊട്ട നെറ്റിത്തടത്തിൽ
വിയർക്കുന്ന ഭയം
ഫേസ് ലോഷനിൽ അലിഞ്ഞൊഴുകുന്നുണ്ട്
കറുത്ത നക്ഷത്രങ്ങൾ
കാഴ്ച്ചവെട്ടങ്ങളെ
ആവാഹിച്ചാഗീരണം ചെയ്തിട്ടുണ്ട്
ആരോടും മിണ്ടാട്ടമില്ലാതെ
സ്വരക്ഷക്ക് തിടുക്കത്തിൽ
എങ്ങോട്ടെന്നില്ലാതെ
ഇറങ്ങി ഓടുകയാണ്…
അസത്യം വദഃ
ReplyDeleteഅധര്‍മ്മം ചരഃ
എന്നാണിപ്പോള്‍!
ഹ ഹ ഹ
ReplyDelete