കുമ്മായം
************

എല്ലാമെല്ലാം 
വെള്ളയിൽ 
മായ്ക്കാൻ
മറയ്ക്കാൻ
മറക്കാൻ
അവർ
കുമ്മായമടിച്ചുകൊണ്ടേയിരിക്കുന്നു

മറിവിയുടെ പാടയ്ക്ക്
കനം വരുന്നു

ഇടയ്ക്കെവിടെയോ
ആരോ ഗർജ്ജിക്കുന്നു

ഇടിമുഴക്കങ്ങൾ..

ഉടയുന്നുണ്ട് മൗനങ്ങൾ...

ഓർമകളിലേക്ക്
വിള്ളൽപ്പാടുകൾ വീഴുന്നു...

ചോരക്കൈകൾ
തേച്ചിട്ട മാറാക്കറകൾ
ചെളിപ്പാണ്ടുകൾ
തുള്ളിത്തുള്ളി നിവരുന്നു
വാക്കുകൾ നിർത്താതെ പെയ്യുന്നു
ബ്രഷുകൾ
ചൂലിൻ കെട്ടുകളാകുന്നു
ഒടുക്കം വാക്കുകളും
വരകളും
ചവറുകളായി കത്തുന്നു...

Comments

Popular posts from this blog