ഉയരങ്ങളിൽ
****************

ചിറകുകളുടെ നിബിഡത
ഓജസ്സും ബലവുമാണ്

ഉയരങ്ങൾ
പറന്നുപിടിക്കപ്പെടണമെങ്കിൽ
കനമുള്ളതെല്ലാം
ഉരിഞ്ഞെറിഞ്ഞു വേണം
പറക്കാൻ

ഒരിളം നൂൽക്കനത്തിൽമാത്രം
മണ്ണൂമായി
ബന്ധം പുലർത്തുന്ന
കടലാസുപട്ടം പോലെയാകണം
മെയ്യും മനസ്സും

അതെ
നേർത്തുവരുന്ന ഗുരുത്വം
പറക്കുന്ന ജന്മങ്ങൾക്ക്
ആകാശങ്ങൾ വിസ്തരിക്കുന്നുണ്ട്

ഇനി നൂൽ പൊട്ടിയാലും
ചിറകിലേതാനും
തൂവൽക്കൊഴിച്ചിലുണ്ടായാലും
ഉയർന്നുപരന്ന വിതാനങ്ങളിൽ
അവരങ്ങനെ അലയുക തന്നെ…

Comments

Popular posts from this blog