ഒരു സ്ത്രീ മുറിവേറ്റു പിടക്കുന്നു...

**********************************************
എന്റെയുള്ളിലും
ഞാനറിയുന്ന
എല്ലാ പെണ്മകളിലും
മുറിവേറ്റവളുണ്ട്.

നീറ്റത്തുണ്ടുക പെറുക്കി
പിറുപിറുക്കുന്നുണ്ടവ
പലകലങ്ങളിലെ
മുനപ്പെട്ട
ആണായുധങ്ങളുടെ
കൈയ്യ്മെയ്യ്പ്പെരുമാറ്റങ്ങളി
വൈരൂപ്യം പൂണ്ട്
ഭ്രാന്തിന്റെ പഴംതുണിയി
സ്വത്വം പൊതിഞ്ഞുകെട്ടി
പുലമ്പുന്നുണ്ടവ

പിഴച്ചവളെന്ന്
മാനംകെട്ടവളെന്ന്
അശുദ്ധയെന്ന്
അപധ്വനിക്കുന്ന
വിളികളിലേക്ക്
അവളുടെ രോഷം
മഥിച്ചുകലമ്പുന്നുണ്ട്...

അവക്കു മാത്രമായുള്ള
അശുദ്ധിയുടെ
അയിത്ത കൽപനക
കലിക്കുന്ന ജല്പനങ്ങ
അവമുറിവുകളി
കനലുപ്പു വിതറുകയാണ്...

ജീവിതം താങ്ങുന്ന
അവളുടെ
കഴുതയോട്ടങ്ങളും
ചട്ടങ്ങളുടെ
മുടന്തചാട്ടങ്ങളും
അവളുള്ളത്തി
ഒരടുപ്പു കൂട്ടുന്നുണ്ട്
പുകയുന്ന കച്ചിയ്ക്കറ്റം
ഒരു കണം കനപ്പൊരിയൂട്ടുന്നുണ്ട്.

ജ്ഞാനസ്നാനം ചെയ്യാ
പിമുറക്കാ വരിചേരുന്നത്
അവളറിയുന്നുണ്ട്


Comments


  1. അവളുള്ളത്തിൽ ഒരടുപ്പു കൂട്ടുന്നുണ്ട്
    പുകയുന്ന കച്ചിയ്ക്കറ്റം ഒരു കണം കനൽപ്പൊരിയൂട്ടുന്നുണ്ട്.

    ReplyDelete
    Replies
    1. ആ തീപ്പൊരി അഗ്നിയാകും നാള്‍ വിദൂരമല്ല

      Delete

Post a Comment

Popular posts from this blog