ത്രയാക്ഷരി

********************
മല കയറുന്നു
ത്രയാക്ഷരിക
ശരണം ശരണം
ജപമുഴക്കം!

കയറുംവഴി
പടികളി
പുറംതിരിഞ്ഞ്
വിളിമുറുക്കം
യുവതി...യുവതി...

വായത്താരികളി
പിരിമുറുക്കം
ത്തവം...ആത്തവം...
പരിഹാസം,
പിന്നെയട്ടഹാസം
അശുദ്ധി...അശുദ്ധി
അയിത്തം...അയിത്തം

ഏറുക നിലയ്ക്കുന്നില്ല
പതിനെട്ടു പടികളും
ഇപ്പോഴുമെപ്പോഴും
പരിശുദ്ധം!



Comments

  1. അതെ, നമുക്ക് പിറകോട്ട് നടക്കാം... സാമൂഹ്യ നവോത്ഥാനവും സമത്വവും നീതിയും എല്ലാം വലിച്ചെറിഞ്ഞ് ഇരുളിന്റെ അഗാധതയിൽ മയങ്ങുവാനാണ് പലർക്കും താൽപ്പര്യം... കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...!

    ReplyDelete
    Replies
    1. അങ്ങനെ ചിന്തിക്കാനാകുമോ നമുക്ക് ?

      Delete
  2. ഏറുകൾ നിലയ്ക്കുന്നില്ല
    പതിനെട്ടു പടികളും
    ഇപ്പോഴുമെപ്പോഴും
    പരിശുദ്ധം!

    ReplyDelete
    Replies
    1. ഇത് ഇന്നിന്‍റെ നേര്‍ക്കാഴ്ച

      Delete

Post a Comment

Popular posts from this blog