ഉടലിലൊരു തീമൊട്ടു വിരിഞ്ഞ രാത്രി
*****************************************************

ത്വചയിലെ കുഴിത്തടങ്ങളെല്ലാം
സമാന്തരങ്ങ വരച്ചുചേത്തുവച്ച
കനവടുപ്പുകളായി നിരന്ന്
ഓരോന്നിലും
തീവേരുകപൂഴ്ത്തി
ആഴ്ന്നുപോയ രോമങ്ങ
ചെമ്പുനിറമിട്ടിതാ നിറയാട്ടം...

തലയോട് വികസിക്കുന്നു
അകം കലങ്ങിത്തിളക്കുന്നതി
തീവിത്തുകളെറിഞ്ഞ്
തുരുതുരാ പൊട്ടിവിരിയുന്നു
തുടുത്തുസുവണ്ണമണിഞ്ഞ്
നാളങ്ങ...
അഗ്നിനാവുകളുണരുന്നു
ചുറ്റിലും
ഈയ്യലുകളുടെ
സംഘനൃത്തത്തിനൊടുവി
ചിറകുകളെരിഞ്ഞ ഗന്ധം

തടാകങ്ങളി
രക്തം തിളച്ചത്
കവിവരമ്പുകളിലേക്കുള്ള
ഉഷ്ണപ്പൊക്കമായത്...
കോലാഹലക്കാറ്റുക
കാതിറമ്പുകളിലേക്ക്
ചൂളമടിച്ചത്

ഹൃദയത്തിന്റെ നാലറകളി
ചുടുചോരയലറിയത്
കവടങ്ങ തള്ളിത്തുറന്ന്
വഴിമാറുമ്പോലെ
പുതുസഞ്ചാരം തുടങ്ങിയത്

ശ്വാസവഴികളിലുരു പൊട്ടിയ
ചുമയുടെ പേക്കൂത്തിലും
ഇരമ്പിക്കുതിച്ചുകൂടെയുയിരുയത്തിയ
പനിപ്പൊക്കത്തിനൊപ്പമൊഴുകാതെ
തെറിച്ചുവീണ്
പനിത്തിളപ്പിന്റെ സുഖദതപത്തി
കുളിരുംചൂടി, ചുരുണ്ട്
കവിതയിതാ തുടിച്ചുകളിച്ച്
സാക്ഷി നിക്കുന്നു!



Comments

  1. പനിത്തിളപ്പിന്റെ സുഖദതൽപത്തിൽ
    കുളിരുംചൂടി, ചുരുണ്ട് കവിതയിതാ തുടിച്ചുകളിച്ച്
    സാക്ഷി നിൽക്കുന്നു..!

    ReplyDelete

Post a Comment

Popular posts from this blog