പരിഭവം
*******
മുഖം
കറുത്തിരുണ്ടപ്പോഴേ
അറിഞ്ഞതാണ്
പരിഭവോഷ്മത്തിൽ
വിയർക്കുന്നത്
ഒരു പുഞ്ചിരിത്തെന്നൽ
തണുത്തൊന്ന്
വീശാൻ കൊതിച്ചതും
മിന്നിക്കിതച്ച്
ഇടിച്ചുചിരിച്ച്
കുത്തൊഴുക്കായി
സ്നേഹമഴ
പെയ്യുമെന്നതിനാൽ
പുളകമണിഞ്ഞ്
കാത്തിരിക്കുന്നു
മെയ്യും
മനസ്സും
നനയാൻ
കവിയാൻ.
*******
മുഖം
കറുത്തിരുണ്ടപ്പോഴേ
അറിഞ്ഞതാണ്
പരിഭവോഷ്മത്തിൽ
വിയർക്കുന്നത്
ഒരു പുഞ്ചിരിത്തെന്നൽ
തണുത്തൊന്ന്
വീശാൻ കൊതിച്ചതും
മിന്നിക്കിതച്ച്
ഇടിച്ചുചിരിച്ച്
കുത്തൊഴുക്കായി
സ്നേഹമഴ
പെയ്യുമെന്നതിനാൽ
പുളകമണിഞ്ഞ്
കാത്തിരിക്കുന്നു
മെയ്യും
മനസ്സും
നനയാൻ
കവിയാൻ.
Comments
Post a Comment